അന്നയുടെ മരണം; മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം

മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാന്‍ കമ്പനി അധിക്യതരേയും വിളിപ്പിക്കുമെന്നും വിശദമാക്കി

അന്നയുടെ മരണം; മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം
അന്നയുടെ മരണം; മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം

ഡല്‍ഹി: കടുത്ത ജോലി സമ്മര്‍ദം കാരണം മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ഇ വൈ കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടി. വിഷയത്തില്‍ പരിശോധനകള്‍ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാന്‍ കമ്പനി അധിക്യതരേയും വിളിപ്പിക്കുമെന്നും വിശദമാക്കി.

Top