അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ നടന്‍ മനോജ് കെ ജയന്‍ അനുശോചനം രേഖപ്പെടുത്തി. ‘ഇത്രത്തോളം സൗന്ദര്യവും കരുണയും സ്‌നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കില്ലെന്ന്’ നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഊഞ്ഞാലുറങ്ങീ ഹിന്ദോള രാഗം മയങ്ങീ. മലയാളത്തിന്റെ ‘പൊന്ന്’ അമ്മ യാത്രയായി.സത്യന്‍ മാഷിന്റെയും നസീര്‍സാറിന്റെയും അമ്മയായി തുടങ്ങി മലയാളം കണ്ട എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ച പൊന്നമ്മ ചേച്ചി ‘കുടുംബസമേതത്തില്‍’എന്റെ അമ്മയായി അഭിനയിച്ചു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു മഹാഭാഗ്യമായി ഞാന്‍ എന്നും കരുതുന്നു. …ഇത്രയധികം സൗന്ദര്യവും കരുണയും സ്‌നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കില്ല. നിറഞ്ഞ വേദനയോടെ ചേച്ചിക്ക് ആദരാഞ്ജലികള്‍ നേരുന്നു. പ്രണാമം.