ഒല്ലൂർ: ഒല്ലൂരിൽ അമ്മയും മകനും ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമെന്ന് പോലീസ്. ആത്മത്യ കുറിപ്പ് പോലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച 5 മണിയോടെയാണ് ഒല്ലൂർ മേൽപ്പാലത്തിന് സമീപത്തുള്ള വീട്ടിൽ കാട്ടിക്കുളം അജയൻറെ ഭാര്യ മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അജയൻ വിവരം അയൽക്കാരെ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ മകൻ ജെയ്‌തുവിനെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.