CMDRF

നവീൻ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

നവീൻ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
നവീൻ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. റവന്യൂ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. ആറ് കാര്യങ്ങളാണ് അന്വേഷിക്കുക.

1 നവീൻ ബാബുവിന്റെ മരണം എങ്ങനെ സംഭവിച്ചു?

2 പി പി ദിവ്യയുടെ ആരോപണം ശരിയോ?

3 ആരോപണത്തിന് തെളിവുണ്ടോ?

4 പാമ്പിന് എൻ ഓ സി നൽകാൻ വൈകിയോ?

5 എൻ ഓ സി നൽകിയതിൽ അഴിമതിയുണ്ടോ?

6 മറ്റ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടോ?

എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

Top