പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നവീന്റെ കുടുംബം പറഞ്ഞു.
അതേസമയം, ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന പൂർണ്ണ വിശ്വാസത്തിലാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും. കൈക്കൂലി നൽകുന്നതിൻ്റെ തെളിവുകൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.