നവീൻ ബാബുവിന്റെ മരണം; മൊഴിയെടുക്കാൻ അന്വേഷണ സംഘം

ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.

നവീൻ ബാബുവിന്റെ മരണം; മൊഴിയെടുക്കാൻ അന്വേഷണ സംഘം
നവീൻ ബാബുവിന്റെ മരണം; മൊഴിയെടുക്കാൻ അന്വേഷണ സംഘം

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴിയെടുത്തേക്കും. ഇന്നും നാളെയുമാണ് മൊഴിയെടുക്കുക. ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായായായിരുന്നു സസ്പെൻഷൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം.

Top