കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കണ്ണൂർ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കുകയാണ്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ഐ എ എസ് കളക്ടറേറ്റിലെത്തി. ആറ് കാര്യങ്ങളാണ് അന്വേഷണ സംഘം അന്വേഷിക്കുക.
1 നവീൻ ബാബുവിന്റെ മരണം എങ്ങനെ സംഭവിച്ചു?
2 പി പി ദിവ്യയുടെ ആരോപണം ശരിയോ?
3 ആരോപണത്തിന് തെളിവുണ്ടോ?
4 പാമ്പിന് എൻ ഓ സി നൽകാൻ വൈകിയോ?
5 എൻ ഓ സി നൽകിയതിൽ അഴിമതിയുണ്ടോ?
6 മറ്റ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടോ?
അതേ സമയം, യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചിരുന്നു. കളക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തുന്നത് കളക്ടറല്ല, സ്റ്റാഫ് കൗണ്‍സിലാണെന്നായിരുന്നു അരുണ്‍ കെ. വിജയന്റെ ഉത്തരം. താനല്ല പരിപാടിയുടെ സംഘാടകനെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അരുണ്‍ കെ. വിജയന്‍ പറഞ്ഞു. മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് ഒരു കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റിയിരുന്നു. റെവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണ ചുമതല കൈമാറിയത്.