കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബത്തിന്റെ മൊഴി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഭാര്യ മഞ്ജുഷയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയാണ് രേഖപ്പെടുത്തുക. കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ പറ്റി പറഞ്ഞ കാര്യങ്ങളും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഭാര്യയുമായി സംസാരിച്ച കാര്യങ്ങളും അന്വേഷണസംഘം ചോദിക്കുമെന്നാണ് ലഭിക്കുന്ന വിവരം.