CMDRF

മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ
മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. സ്വര്‍ണം കവരാനായി ശാന്തകുമാരിയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലാണ് മൂന്ന് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. 2022ലാണ് ശാന്തകുമാരി കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റഫീഖാ ബീവി, മകന്‍ ഷഫീഖ്, സഹായി അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14 നാണ് പ്രതികള്‍ എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്.

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിക്കുകയായിരുന്നു. മുല്ലൂരില്‍ ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്നു പ്രതികള്‍. വാടക വീടൊഴിയുന്നതിന് മുമ്പായിരുന്നു കൊലപാതകം. ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതേ സംഘം 2020ല്‍ പതിനാലുകാരിയെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടരുകയാണ്.

Top