CMDRF

അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 52 ആയി

അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 52 ആയി
അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 52 ആയി

ദിസ്പൂര്‍: ശക്തമായ മഴയെതുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 52 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോർച്ച്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ വീടുകള്‍ നഷ്ടമായത്. നിലവിൽ 24ലക്ഷം ജനങ്ങള്‍ പ്രളയദുരിതത്തിലാണ്.

പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ല്‍ 30 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തില്‍ മുങ്ങി. 3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തില്‍ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ 63,000 ഹെക്റ്ററില്‍ അധികം വരുന്ന കൃഷിഭൂമി പൂര്‍ണമായും വെള്ളത്തിനടിയിലായി. ധുബ്രി, ദാരാങ്ക്, കച്ചര്‍, ബര്‍പേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്‌മപുത്ര, ബരാക് നദി അടക്കമുള്ള നദികളും കൈവഴികളും അപകടനിലയേക്കാള്‍ ഉയര്‍ന്ന ജല നിരപ്പിലാണ് ഒഴുകുന്നത്.

Top