കുവൈത്ത് സിറ്റി: ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയുടെ ഭാഗമായി കുവൈത്തിൽ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധി ആയിരിക്കും. സിവില്‍ സര്‍വീസ് കമ്മീഷൻ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.