വണ്ണം കുറക്കുവാൻ വേണ്ടി നമ്മളിൽ പലരും വ്യായാമം തിരഞ്ഞെടുക്കാറുണ്ട്. നമ്മെ ആരോഗ്യവാൻമാരാക്കുന്ന വ്യായാമം കൃത്യമായ രീതിയിൽ അല്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയുണ്ട്. അത്കൊണ്ട് കഠിനമായ വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം..
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ അതിന്റ യാതൊരുവിത ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. അതുകൊണ്ട് അമിതവണ്ണം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ ഡോക്ടറുടെയോ , വിദഗ്ധപരിശീലകരുടെയോ നിര്‍ദേശത്തോടെയാവാം വ്യായാമങ്ങള്‍.
എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. എന്നാൽ ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിന വ്യായാമത്തിലേക്ക് കടക്കുന്നത് നമുക്ക്
അനാരോഗ്യം ഉണ്ടാക്കിയേക്കും. അത് മാത്രമല്ല മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
Also Read: അമിതവണ്ണം കുറച്ച് വൈറലായി, ഒടുവിൽ, ഹൃദയാഘാതത്താൽ ദാരുണാന്ത്യം
ഏതുതരം വ്യായാമമാണെങ്കിലും അത് പതിയെ ചെയ്യാന്‍ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം.
ആദ്യം വേണ്ടത് മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് .
ജിമ്മിലാണെങ്കില്‍ ചെറിയ വ്യായാമങ്ങളിലൂടെ ശരീരത്തെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ.
ചിലര്‍ക്ക് രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്, അതുകൊണ്ട് ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
Also Read: പെട്ടെന്ന് ഊർജ്ജം ലഭിക്കണോ? എങ്കിൽ കഴിക്കൂ ഈ പത്ത് ഭക്ഷണങ്ങള്‍
വ്യായാമത്തിന് മുന്‍പ് ഒരു വാം അപ് നിര്‍ബന്ധമാണ്. കൈകാലുകള്‍ക്ക് സ്‌ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്ത ശേഷം നമുക്ക് വ്യാമത്തിലേക്ക് കടക്കാം.
അധികമാർക്കുമറിയാത്ത ഒരു കാര്യമാണ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ്. അതായത് വര്‍ക്ക്ഔട്ടിന് മുന്‍പ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
ആദ്യഘട്ടത്തില്‍ നമ്മുടെ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങാം.
അതുമാത്രമല്ല അമിതഭാരമുള്ളവര്‍ ഒരു പേഴ്‌സണല്‍ ട്രെയിനറുടെ കീഴില്‍ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശം ലഭിക്കാന്‍ അത് നല്ലതാണ്.
Also Read: വണ്ണം കുറയ്ക്കണോ ? അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങൾ
അഥവാ വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും ദാഹിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.