യോഗത്തിൽ തീരുമാനം; പന്നിയങ്കരയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ല

യോഗത്തിൽ തീരുമാനം; പന്നിയങ്കരയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ല
യോഗത്തിൽ തീരുമാനം; പന്നിയങ്കരയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ല

പാലക്കാട്: പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കരുതെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. തരൂർ എംഎൽഎ പി.പി.സുമോദിൻറെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നടപടി. ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്നാണ് നിർദേശം.

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്കൂൾ വാഹനങ്ങൾ എന്നിവർ ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചത്.

Top