ഇന്ത്യ-ചൈന ധാരണ; കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം

ടെന്റുകളും താല്‍ക്കാലിക നിര്‍മിതികളും മുഴുവനായി പൊളിച്ചു മാറ്റിയ ശേഷമെ ഇരുപക്ഷവും പട്രോളിങ് പുനരാരംഭിക്കു.

ഇന്ത്യ-ചൈന ധാരണ; കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം
ഇന്ത്യ-ചൈന ധാരണ; കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക പുരോഗതിയായി കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം. നാല് വര്‍ഷമായി തുടരുന്ന അനിശ്ചത്വത്തിലാണ് ആശ്വാസമാകുന്നത്. കിഴക്കന്‍ ലഡാക്കിലെ ദെപ്‌സാംഗ്, ദംചോക്ക് മേഖലകളില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ടെന്റുകളും താല്‍ക്കാലിക നിര്‍മിതികളും മുഴുവനായി പൊളിച്ചു മാറ്റിയ ശേഷമെ ഇരുപക്ഷവും പട്രോളിങ് പുനരാരംഭിക്കു.

നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയായേക്കും. തുടര്‍ന്ന് ഇരുവിഭാഗത്തെയും കമാന്‍ഡര്‍മാര്‍ സ്ഥിതി വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കു പിന്നാലെയാണ് സൈനിക പിന്‍മാറ്റം.

Also Read: പ്രായം തെളിയിക്കാൻ ഇനി സ്കൂൾ സർട്ടിഫിക്കറ്റ് വേണം: സുപ്രീം കോടതി

സംഘര്‍ഷം തുടങ്ങിയ 2020 ഏപ്രിലിന് മുന്‍പുള്ള സാഹചര്യം എങ്ങനെയായിരുന്നോ സമാന രീതിയിലേക്ക് മടങ്ങും. സേനകള്‍ പിന്മാറുമെങ്കിലും നിരീക്ഷണം തുടരും, പരസ്പരം അറിയിച്ചുള്ള പട്രോളിംഗിനും ധാരണയായിട്ടുണ്ട്. പുരോഗതി പരിശോധിച്ചാകും മറ്റ് മേഖലകളിലെ തീരുമാനം, അതിനാല്‍ നിലവിലെ ധാരണ മറ്റ് മേഖലകള്‍ക്ക് ബാധകമാകില്ല.

Top