എണ്‍പത്തിയൊന്നാം വയസ്സില്‍ കല്‍ക്കിയിലെ മാസ് വേഷവുമായി അമിതാഭ് ബച്ചന്‍ തിളങ്ങുമ്പോള്‍, മറ്റൊരു വശത്ത് ഡീപ്‌ഫെയ്കിലൂടെ സൃഷ്ടിച്ച വിഡിയോകള്‍ അമിതാഭിന്റേതെന്ന ധാരണയോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതികള്‍ ബച്ചന്റെ അശ്ലീല ഡീപ്‌ഫെയ്ക് വിഡിയോകള്‍ സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് സൈബര്‍ പൊലീസ് നേരത്തെ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായും വിവരമുണ്ട്.