അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

ഭക്ഷണം കഴിക്കാൻ കയറിയ കടയിൽ നിന്നുമാണ് ദീപ നിശാന്തിനിയുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെ തട്ടികൊണ്ട് പോയത്

അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി
അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി. 44 ദിവസം പ്രായമായ കുട്ടിയെ കണ്ണഗി നഗറിലെ ആശുപത്രിയിൽ നിന്നുമാണ് പോലീസിനെ കണ്ടെത്തിയത്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവേർക്കാട് സ്വദേശിയായ ദീപയാണെന്ന് കുഞ്ഞിനെ തട്ടിയെടുത്തത് പൊലീസിന് വെക്തമാവുകയായിരുന്നു.

Also Read:http://തിരുവനന്തപുരത്ത് മധ്യവയസ്‌കന്റെ കഴുത്തറുത്തു

രണ്ട് ദിവസം മുമ്പാണ് 25 കാരിയായ നിശാന്തിനിൽ നിന്നും ദീപ കുഞ്ഞിനെ തട്ടിയെടുക്കുന്നത്. സൗജന്യ ആരോഗ്യ പരിശോധനക്ക് എന്ന വ്യാജേന നിശാന്തിനിയെ ദീപ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ഇവർ ഭക്ഷണം കഴിക്കാൻ കയറിയ കടയിൽ നിന്നുമാണ് ദീപ നിശാന്തിനിയുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെ തട്ടികൊണ്ട് പോയത്. കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്നും കുഞ്ഞിൻറെ വിവരങ്ങൾ ചോദിച്ചതോടെ ദീപ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ദീപ ഭർത്താവിനെ കബളിപ്പിക്കുകയായിരുന്നെന്നും ഇതിനാണ് കുട്ടിയെ തട്ടിയെടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Top