ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണിനും രൺവീർ സിങിനും പെൺകുഞ്ഞു ജനിച്ചതായി റിപ്പോർട്ടുകൾ. ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയിലെ എച്ച് എൻ റീലിൻസ് ഹോസ്പിറ്റലിൽ വെച്ച് നടിയെ കണ്ടിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് താരങ്ങൾ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെ നിറവയറിൽ നിറചിരിയോടെയുള്ള രൺവീർ സിങിന്റെയും ദീപികയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു താരങ്ങൾ പങ്കിട്ടത്.
അതേസമയം, വർക്ക് ഫ്രണ്ടിൽ, ദീപികയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘കൽക്കി 2898 എഡി’യാണ്. സിങ്കം എഗെയ്ൻ, ദ്രൗപതി , ദി ഇൻ്റേൺ റീമേക്ക് എന്നിവയാണ് ദീപിക അടുതത്തായി കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ. രൺവീർ സിങിന്റെ സിങ്കം എഗെയ്ൻ, ഡോൺ 3 , ധുരന്ദർ എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.