‘ദുവാ പദുകോണ്‍ സിങ്’; മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു. - ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ കുറിച്ചു.

‘ദുവാ പദുകോണ്‍ സിങ്’; മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും
‘ദുവാ പദുകോണ്‍ സിങ്’; മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രണ്‍വീറും

കളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രവും പേരും പങ്കുവെച്ചത്. ‘ദുവാ പദുകോണ്‍ സിങ്’ എന്നാണ് കുഞ്ഞിന്റെ പേര്.

ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു. – ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ കുറിച്ചു. നേരത്തേ മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരു കൊച്ചു പെണ്‍കുട്ടി വാതില്‍ക്കലേക്ക് ഓടിയെത്തി കാത്തുനില്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.

Also Read: ‘യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു’; യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദം

2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.

Dua Padukone Singh

Top