ഡൽഹി: പതിറ്റാണ്ടിനുശേഷം നടക്കുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും നിലവിൽ പിഡിപി സ്ഥാനാർത്ഥിയുമായ ഇൽത്തിജ മുഫ്തി. പകുതി റൗണ്ട് ഫലം പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി ഏറെ പിന്നിലാണ്. ഇതിനിടയിൽ ജമ്മു കശ്മീരിലെ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇൽത്തിജ മുഫ്തി പറഞ്ഞു.
സാമൂഹ്യ മാധ്യമമായ എക്സിലാണ് താൻ തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജമ്മു കശ്മീരില്‍ ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്.
Also Read: നാഷണൽ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്
ബിജെപിക്കൊപ്പം ചേർന്നത് തെറ്റ് ആണെന്ന് മനസ്സിലായി
പാർട്ടിയിലേക്കുള്ള തന്‍റെ വരവും സ്ഥാനാർത്ഥിത്വവും തങ്ങളുടെ കുടുംബാധിപത്യമായി ആരും വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് പാർട്ടി ഏറെ തിരിച്ചടി നേരിടുന്ന സമയത്താണെന്നും ഇത്തിജ മുഫ്തി പ്രതികരിച്ചിരുന്നു. കശ്മീരിലെ സ്ത്രീകളുടെ പ്രതിനിധിയായാണ് അമ്മ മെഹബൂബ മുഫ്തി രാഷ്ട്രീയത്തിലെത്തിയതെന്നും എന്നാൽ അവര്‍ ഇത്തവണ മത്സരിക്കാത്തത് പ്രത്യേക പദവി എടുത്തു കളഞ്ഞതിലുള്ള പ്രതിഷേധ സൂചകമായിട്ടാണെന്നും ഇല്‍ത്തിജ മുഫ്തി പറഞ്ഞു. തന്റെ അമ്മയും താനും വരുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്നയാൾ മുൻസിപ്പാലിറ്റി മേയറാകാനില്ല. ഇന്ത്യൻ മുസ്ലീങ്ങളുടെ സുരക്ഷയ്ക്കാണ് ബിജെപിയുമായി കഴിഞ്ഞ തവണ കൈകോർത്തത്. എന്നാല്‍, നരേന്ദ്ര മോദിയുമായി ചേർന്നു പോകാനാവില്ലെന്ന് പിന്നീട് തങ്ങൾക്ക് മനസിലായി. മുത്തച്ഛൻ അന്നെടുത്ത തീരുമാനം പൂർണമായും തെറ്റാണെന്ന് പറയാനാവില്ലെന്നും ഇൽത്തിജ മുഫ്തി പറഞ്ഞു.
Also Read: രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗട്ട്
മത്സരിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി തീരുമാനം അനുസരിച്ചാണെന്നും ഇല്‍ത്തിജ വ്യക്തമാക്കിയിരുന്നു. അസംബ്ലിയിൽ തങ്ങൾക്ക് ഒരു ശക്തമായ ശബ്ദം വേണമെന്ന് പാർട്ടി തീരുമാനിച്ചു. കശ്മീരി ജനതയ്ക്കറിയാം ജമ്മു കശ്മീര്‍ പിഡിപിയുടെ കാഴ്ചപ്പാട്. പിഡിപി ചെയ്തത് അവർക്ക് ഓർമയുണ്ട്. പണ്ട് പിഡിപിയാണ് കശ്മീരിലെ ഭയത്തിന്‍റെ കാലഘട്ടം അവസാനിപ്പിച്ചത്എന്നും ഇല്‍ത്തിജ പറഞ്ഞിരുന്നു.