CMDRF

എംഎല്‍എസില്‍ തോല്‍വി;ന്യൂയോര്‍ക്കില്‍ തകര്‍ന്നടിഞ്ഞ് ഇന്റര്‍ മയാമി

എംഎല്‍എസില്‍ തോല്‍വി;ന്യൂയോര്‍ക്കില്‍ തകര്‍ന്നടിഞ്ഞ് ഇന്റര്‍ മയാമി
എംഎല്‍എസില്‍ തോല്‍വി;ന്യൂയോര്‍ക്കില്‍ തകര്‍ന്നടിഞ്ഞ് ഇന്റര്‍ മയാമി

ന്യൂയോര്‍ക്ക്: ലയണല്‍ മെസ്സിയില്ലാത്ത ഇന്റര്‍ മയാമിയെ രക്ഷിക്കാന്‍ ഇത്തവണ ലൂയിസ് സുവാരസിനും കഴിഞ്ഞില്ല. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനോട് എതിരില്ലാത്ത നാല് ഗോളിന് മയാമി സംഘം പരാജയപ്പെട്ടു. സ്‌കോട്ലാന്‍ഡ് ഫുട്‌ബോള്‍ താരം ലൂയിസ് മോര്‍ഗന്‍ റെഡ് ബുള്‍സിനായി ഹാട്രിക് നേടി.

70-ാം മിനിറ്റില്‍ മോര്‍ഗന്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. മത്സരത്തിനിടെ പെയ്ത കനത്ത മഴയില്‍ നനയാന്‍ മാത്രമായിരുന്നു മയാമി താരങ്ങളുടെ വിധി. പോയിന്റ് ടേബിളിലും മയാമി സംഘത്തിന് തിരിച്ചടിയുണ്ടായി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ലയണല്‍ മെസ്സിയുടെ സംഘം.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍വേട്ടയ്ക്ക് മോര്‍ഗന്‍ തുടക്കം കുറിച്ചു. ആദ്യ പകുതിയില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്റര്‍ മയാമിക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതും റെഡ് ബുള്‍സ് ഗോള്‍ വേട്ട പുനരാരംഭിച്ചു. 51-ാം മിനിറ്റില്‍ മോര്‍ഗന്‍ രണ്ടാം ഗോള്‍ നേടി. 66-ാം മിനിറ്റില്‍ വിക്കല്‍മാന്‍ കര്‍മോണയുടെ സംഭാവനയായിരുന്നു ഗോള്‍.

Top