കുവൈത്ത് : ഭീകരതയുടെ വിപത്ത് അവസാനിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക കണ്ണികള്‍ തകര്‍ക്കുന്നതിനുമുള്ള സഹകരണം തുടരാന്‍ രാജ്യങ്ങള്‍ ഉറപ്പുനല്‍കിയ ആഗോള സഖ്യത്തിന്റെ പത്താമത് മന്ത്രിതല യോഗത്തില്‍ കുവൈത്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ നയിച്ചു. ഐ.എസ്.ഐ.എസിന്റെ പരാജയം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം കുവൈത്ത് വഹിച്ച ഫലപ്രദമായ പങ്കിനെയും അവര്‍ ചര്‍ച്ചയില്‍ അഭിനന്ദിച്ചു.