‘യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു’; യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദം

ഹമാസ് ബന്ദികളാക്കിയ 101 ഇസ്രായേലികളെ തിരികെ കൊണ്ടുവരണമെങ്കിൽ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് വഴി

‘യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു’; യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദം
‘യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു’; യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദം

ടെൽ അവീവ്: യുദ്ധം അവസാനിപ്പിക്കാൻ ഐ.ഡി.എഫ് തലവനും ഇസ്രായേൽ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദം ​ചെലുത്തുന്നതായി റിപ്പോർട്ട്. ബന്ദിമോചനം സൈനിക നീക്കത്തിലൂടെ അസാധ്യമാണെന്നും, യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നു​വെന്നും ഇരുവരും നെതന്യാഹുവിനോട് പറഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പ്രതിരോധ മന്ത്രി യോവ് ഗാലൻറും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഹെർസി ഹലേവിയും വെടിനിർത്തൽ ആവശ്യപ്പെട്ടതായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത് ഇസ്രയേൽ മാധ്യമമായ ജറൂസലം പോസ്റ്റ് ആണ്. സംഘർഷ ബാധിത മേഖലകളായ ഗാസയിലും, ലബനാനിലും വെടിനിർത്തണമെന്നതാണ് ഇസ്രായേൽ പ്രതിരോധ വകുപ്പ് മൊത്തത്തിൽ ആഗ്രഹിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.

തുടർച്ചയായി സൈനികർ കൊല്ലപ്പെടുന്നതോടെ സൈനികമായി ഇനി വൻനേട്ടങ്ങൾ കൈവരിക്കാനുകുമെന്ന പ്രതീക്ഷ അവർക്കില്ല. ഹമാസ് ബന്ദികളാക്കിയ 101 ഇസ്രായേലികളെ തിരികെ കൊണ്ടുവരണമെങ്കിൽ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് വഴി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെടിനിർത്തലിന് ഇരുവരും നെതന്യാഹുവിന് മേൽ സമ്മർദം ശക്തമാക്കുന്നത്.

Top