ശരീരത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിൻ ‘എ’. കാഴ്ച ശക്തി കൂട്ടാനും കണ്ണിൻറെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തി കൂട്ടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിൻ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ എയുടെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കാഴ്ച കുറവ്
മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോൾ കാഴ്ച കുറവ് അനുഭവപ്പെടുന്നത് വിറ്റാമിൻ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണമാണ്.
വരണ്ട ചർമ്മം
വരണ്ട, പരുക്കൻ ചർമ്മവും, ചർമ്മത്തിലെ ചൊറിച്ചിലും വിറ്റാമിൻ എയുടെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.
കണ്ണിലെ പാടുകൾ
കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിൻ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്.
കണ്ണുകൾ ഡ്രൈ ആവുക
കണ്ണിൽ ചുവപ്പ്, വേദന, കണ്ണുകൾ ഡ്രൈ ആവുക, കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിൻ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്.
രോഗ പ്രതിരോധശേഷി കുറയുക
വിറ്റാമിൻ എയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.
നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകാം
വിറ്റാമിൻ എയുടെ കുറവ് മൂലം നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.
മുറുവുകൾ ഉണങ്ങാൻ സമയമെടുക്കുക
മുറുവുകൾ ഉണങ്ങാൻ സമയമെടുക്കുന്നതും നിസാരമായി കാണേണ്ട.
തലമുടി കൊഴിയുക
വിറ്റാമിൻ എയുടെ കുറവ് മൂലം ചിലരിൽ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
അമിത ക്ഷീണം, ശരീരഭാരം കുറയുക
അമിത ക്ഷീണവും അകാരണമായി ശരീരഭാരം കുറയുന്നതും വിറ്റാമിൻ എയുടെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ:
ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുൽപ്പന്നങ്ങൾ, മത്സ്യം, മുട്ട, ആപ്രിക്കോട്ട് തുടങ്ങിയവയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.