ടിവി റീചാർജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ മരിച്ചു

അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു

ടിവി റീചാർജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ മരിച്ചു
ടിവി റീചാർജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ മരിച്ചു

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം വിളയിൽ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.

Also read: പട്ടണക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കൂടുതൽ വിവരങ്ങൾ ചുവടെ:

കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

Top