ഡല്‍ഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു
ഡല്‍ഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. എന്‍സിടി സര്‍ക്കാരില്‍ ഭൂമി ഏറ്റെടുക്കല്‍ കളക്ടറായിരുന്ന കാലത്ത് റാണി ഝാന്‍സി മേല്‍പ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍. തന്റെ നിലപാട് വിശദീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം അവസരം തന്നില്ലെന്ന് ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥനായ രാജ് കുമാര്‍ പ്രതികരിച്ചു.

രാഷ്ട്രപതി, 1965 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍, അപ്പീല്‍) റൂള്‍സിലെ റൂള്‍ 10-ലെ സബ് റൂള്‍ (1)(എ) പ്രകാരം നല്‍കിയ അധികാരങ്ങള്‍ വിനിയോഗിച്ചു കൊണ്ടാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.2023 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പാനലിന്റെ ശുപാര്‍ശകളെ തുടര്‍ന്ന് നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി (എന്‍സിസിഎസ്എ) രാജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കുമാറിനെതിരെ അച്ചടക്ക നടപടി ആലോചിക്കുകയാണെന്ന് പറഞ്ഞ് ഏപ്രില്‍ 16 ന് ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

Top