CMDRF

അരവിന്ദ് കെജ്രവാള്‍ ഇല്ലാതെ ഡല്‍ഹി നിയമസഭ സമ്മേളനം ഇന്ന്

അരവിന്ദ് കെജ്രവാള്‍ ഇല്ലാതെ ഡല്‍ഹി നിയമസഭ സമ്മേളനം ഇന്ന്
അരവിന്ദ് കെജ്രവാള്‍ ഇല്ലാതെ ഡല്‍ഹി നിയമസഭ സമ്മേളനം ഇന്ന്

ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും. കെജ്രവാള്‍ ജയിലില്‍ നിന്നും പുറപ്പെടുവിച്ച രണ്ട് ഉത്തരവിലാവും ഇന്ന് ചര്‍ച്ച നടക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നുകള്‍ ഉറപ്പാക്കുന്നതും പാത്തോളജിക്കല്‍ ടെസ്റ്റുകളുമായും ബന്ധപ്പെട്ട ഉത്തരവാണ് അതിലൊന്ന്, പുതിയ ഉത്തരവ് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് പുറത്തുവിട്ടത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇന്ന് നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മാര്‍ച്ച് 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ശേഷം മാര്‍ച്ച് 24 ന് രാജ്യതലസ്ഥാനത്തെ ജലവിതരണവുമായി ആദ്യ ഉത്തരവിറക്കി. ശേഷം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നുകള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും ഉത്തരവിറക്കി. എന്നാല്‍ ജയിലില്‍ കഴിയുന്ന കെജ്രവാള്‍ ഉത്തരവിറക്കുന്നതിനെതിരെ ബിജെപി സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. തലസ്ഥാനത്തെ ഭരണമടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക തീരുമാനം ഇന്നത്തെ നിയമസഭ സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.

Top