CMDRF

അക്‌സറിനെ നേരത്തെ ഇറക്കിയ കാര്യം വിശദീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

അക്‌സറിനെ നേരത്തെ ഇറക്കിയ കാര്യം വിശദീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
അക്‌സറിനെ നേരത്തെ ഇറക്കിയ കാര്യം വിശദീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി: ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടിയിരിക്കുകയാണ്. നിര്‍ണായക വിജയത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചത് അക്‌സര്‍ പട്ടേലിന്റെയും റിഷഭ് പന്തിന്റെയും ഇന്നിംഗ്‌സുകളാണ്. സീസണില്‍ മോശം ഫോമിലായിരുന്ന അക്‌സര്‍ പട്ടേല്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറിലെത്തി. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഡല്‍ഹി ബാറ്റിംഗ് പരിശീലകന്‍ പ്രവീണ്‍ ആംറെ.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഡല്‍ഹി മൂന്നിന് 44 എന്ന് തകര്‍ന്നിരുന്നു. നാലാം നമ്പറില്‍ അക്‌സര്‍-റിഷഭ് കൂട്ടുകെട്ടില്‍ 113 റണ്‍സ് പിറന്നു. അക്‌സര്‍ 66 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്ത് 88 റണ്‍സുമായി പുറത്താകാതെ നിന്നു.പവര്‍പ്ലേയില്‍ സായി കിഷോറിനെ നേരിടുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ സീസണില്‍ അക്‌സര്‍ നന്നായി കളിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ അത്ര നന്നായി കളിക്കാന്‍ അക്‌സറിന് കഴിഞ്ഞിട്ടില്ല. മുന്‍നിരയില്‍ ഇറങ്ങുന്ന അഭിഷേക് പോറല്‍ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഫിനിഷറായി പോറലിനെയും തുടക്കത്തില്‍ അക്‌സറിനെയും നിയോഗിച്ചെന്നും പ്രവീണ്‍ ആംറെ പ്രതികരിച്ചു.

Top