ഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് കെജ്‌രിവാൾ. ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. ഇനി അതിഷി നയിക്കും. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്.