“ബിജെപിക്ക് വേണമെങ്കില്‍ ബംഗ്ലാവിൽ കഴിയാം, ആം ആദ്മി ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്”: അതിഷി മർലേന

ഭീമന്‍ കാറുകളില്‍ സഞ്ചരിക്കാനോ വലിയ ബംഗ്ലാവുകളില്‍ താമസിക്കാനോ അല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്

“ബിജെപിക്ക് വേണമെങ്കില്‍ ബംഗ്ലാവിൽ കഴിയാം, ആം ആദ്മി ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്”: അതിഷി മർലേന
“ബിജെപിക്ക് വേണമെങ്കില്‍ ബംഗ്ലാവിൽ കഴിയാം, ആം ആദ്മി ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്”: അതിഷി മർലേന

ഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അതിഷി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് നിരവധി കാർട്ടണുകളും ലഗേജുകളും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയും ഇറക്കി. ഔദ്യോഗിക വസതി ബിജെപി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.

ആം ആദ്മി നേതൃത്വം കൊടുക്കുന്ന ഡല്‍ഹി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനായി ബിജെപി ‘ഓപ്പറേഷന്‍ താമര’ അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും അതിഷി ആരോപിച്ചു. എതിർ പാർട്ടികളിലെ എംഎല്‍എമാരെ കൈക്കൂലികൊടുത്ത് ബിജെപി പാളയത്തിലേക്കെത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ടുവന്ന പദമാണ് ‘ഓപ്പറേഷന്‍ താമര’.

“ഭീമന്‍ കാറുകളില്‍ സഞ്ചരിക്കാനോ വലിയ ബംഗ്ലാവുകളില്‍ താമസിക്കാനോ അല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. വേണ്ടി വന്നാല്‍ റോഡിലിരുന്നും ഞങ്ങള്‍ സർക്കാരിനെ നയിക്കും”, അതിഷി പറഞ്ഞു.

Top