CMDRF

ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ദില്ലി കോടതിയുടെ സമന്‍സ്

ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ദില്ലി കോടതിയുടെ സമന്‍സ്
ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ദില്ലി കോടതിയുടെ സമന്‍സ്

ദില്ലി: ബിജെപി നേതാവിന്റെ മാനനഷ്ടക്കേസില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ദില്ലി കോടതി സമന്‍സ് അയച്ചു. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണു കോടതിയെ ധ്രുവിനെതിരെ കോടതിയെ സമീപിച്ചത്. യൂട്യൂബ് വീഡിയോയില്‍ തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി ചിത്രീകരിച്ചതായി ബിജെുപി നേതാവ് ആരോപിച്ചു. ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് തന്നെ അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു ബോധവുമില്ലാത്തയാളാണെന്ന് നഖുവയെന്നും ധ്രുവ് റാഠി വിഡിയോയില്‍ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നേരത്തെ, യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ കുറിച്ച് എക്സില്‍ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത ഒരു പാരഡി അക്കൗണ്ടിനെ കുറിച്ചുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കേസ്. ലോക്സഭാ സ്പീക്കറുടെ മകള്‍ യുപിഎസ്‌സി പരീക്ഷയില്‍ ഹാജരാകാതെ പാസായെന്നാണ് പരാതിക്ക് അടിസ്ഥാനമായ പോസ്റ്റില്‍ പറയുന്നതെന്ന് സൈബര്‍ പൊലീസ് വിശദീകരിച്ചു. @dhruvrahtee എന്ന അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതൊരു ഫാന്‍, പാരഡി അക്കൗണ്ടാണെന്നും @dhruvrathee എന്നയാളുടെ യഥാര്‍ത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആള്‍മാറാട്ടം നടത്തുകയല്ല, ഇത് പാരഡി അക്കൗണ്ട് ആണെന്ന് കൃത്യമായി വിവാദമായ അക്കൗണ്ടിന്റെ ബയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top