CMDRF

സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ഡൽഹി: ഓൾഡ് രാജേന്ദർ നഗറിലെ റാവൂസ് ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലെ ഭൂഗർഭനിലയിൽ വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. അന്വേഷണം നിരീക്ഷിക്കാനും കൃത്യസമയത്ത് അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച് പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.

ഡൽഹിയിലെ ഡ്രെയിനുകൾ പോലുള്ള ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്നും, ഉള്ളവയാകട്ടെ മോശമായി പരിപാലിക്കപ്പെടുന്നുവെന്നും, പൗര ഏജൻസികൾക്ക് നൽകിയ ഉത്തരവുകൾ ശരിയായ രീതിയിൽ പാലിക്കപ്പെടുന്നില്ലെന്നും സമീപകാല ദുരന്തങ്ങൾ ചൂണ്ടികാണിക്കുന്നതായി ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

വാദം കേൾക്കുന്നതിനിടെ, സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ മരണത്തിൽ ഡൽഹി പോലീസിനെയും മുനിസിപ്പൽ കോർപ്പറേഷനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എംസിഡി ഉദ്യോഗസ്ഥർ ശല്യപ്പെടുത്തുന്നില്ലെന്നും ഇത് ഒരു സാധാരണമായിരിക്കുകയാണെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കോച്ചിംഗ് ഇൻസ്റ്റിറ്റിയൂട്ടിന് മുകളിലൂടെ ഓടിച്ച എസ്‌യുവിയുടെ ഡ്രൈവറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിനെ പരാമർശിച്ച് കോടതി പറഞ്ഞു,
ബേസ്‌മെൻ്റിലേക്ക് മഴവെള്ളം കയറുന്നതിനെതിരെ നടപടിയെടുക്കുന്നതിനു പകരം അവിടെ കാർ ഓടിച്ചതിന് എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്ത സംഭവത്തെയും കോടതി അപലപിച്ചു.

Top