അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി

അഭിഭാഷകനായ ഒരാൾ ഇങ്ങനെ പെരുമാറിയാൽ ശിക്ഷിക്കാതെ വിടാനാകില്ലെന്നും കോടതി

അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി
അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി: ജഡ്ജിമാർക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തിൽ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. അഡ്വ. സഞ്ജീവ് കുമാറിനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് അഭിഭാഷകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കോടതികളോടും നീതിന്യായ വ്യവസ്ഥയോടും ബഹുമാനമില്ലാത്ത അഭിഭാഷകൻ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന്റെ പെരുമാറ്റം കോടതികളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അഭിഭാഷകനായ ഒരാൾ ഇങ്ങനെ പെരുമാറിയാൽ ശിക്ഷിക്കാതെ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ വെച്ച് തന്നെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.

Top