ഡല്‍ഹി ലോക്‌സഭ തിരഞ്ഞെടുപ്പ്; പ്രചാരണം അടുത്ത ആഴ്ച മുതല്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി ലോക്‌സഭ തിരഞ്ഞെടുപ്പ്; പ്രചാരണം അടുത്ത ആഴ്ച മുതല്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ആഴ്ച മുതല്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. പ്രമുഖ നേതാക്കളുടെ റോഡ് ഷോകള്‍ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ്-എഎപി റാലികളും വരും ദിവസങ്ങളില്‍ ഉണ്ടാകും.

മൂന്ന് മണ്ഡലങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കും. സാധാരണ പ്രചാരണത്തിന് ഒപ്പം ഓണ്‍ലൈന്‍ ക്യാമ്പയിനും സജീവമാക്കാനാണ് തീരുമാനം. ആംആദ്മി പാര്‍ട്ടി മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ സജീവമാണ്. ഏഴ് മണ്ഡലങ്ങളിലും ഇന്‍ഡ്യ റാലികളും ഉടന്‍ പ്രഖ്യാപിക്കും. അരവിന്ദ് കെജ്രിവാളും ഖര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഒരേ വേദിയില്‍ എത്തും. മലയാളികള്‍ ധാരാളമുള്ള ഇടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെയും പ്രചാരണത്തിന് എത്തിക്കും. മെയ് 25 ന് ഒറ്റ ഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്.

ഡല്‍ഹിയില്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തിങ്കളാഴ്ച അമേഠി, റായ്ബറേലി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ നേതാക്കള്‍ ഡല്‍ഹിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും.

Top