CMDRF

ഒളിവില്‍ പോയ പ്രതിയെ 16 വർഷങ്ങൾക്ക് ശേഷം പിടികൂടി ഡല്‍ഹി പൊലീസ്

ഒളിവില്‍ പോയ പ്രതിയെ 16 വർഷങ്ങൾക്ക് ശേഷം പിടികൂടി ഡല്‍ഹി പൊലീസ്
ഒളിവില്‍ പോയ പ്രതിയെ 16 വർഷങ്ങൾക്ക് ശേഷം പിടികൂടി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഒളിവില്‍ പോയ പ്രതിയെ 16 വര്‍ഷത്തിന് ശേഷം പിടികൂടി ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് ദേവേന്ദ്രര്‍ എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ കുപ്രസിദ്ധ കുറ്റവാളിയാണ്. 2008ല്‍ സുഹൃത്തിന്റെ അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ദേവേന്ദ്രര്‍ ഒളിവില്‍ പോയത്. ഇതിന് ശേഷം വര്‍ഷങ്ങളോളം ദേവേന്ദ്രര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരുന്നില്ല.

ഉത്തര്‍ പ്രദേശിലെ മഹോബയിലെ കടല പാടങ്ങളില്‍ തൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു മദവേന്ദ്രര്‍. പൊലീസിന് ദേവേന്ദ്രര്‍റിനെ കുറിച്ച് അടുത്തിടെയാണ് രഹസ്യ വിവരം ലഭിച്ചത്, തുടര്‍ന്ന് കടല വ്യാപാരിയുടെ വേഷത്തില്‍ പൊലീസ് ഇവിടെ എത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് മധ്യപ്രദേശ് അതിര്‍ത്തിയില്‍ നിന്നാണ് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ദേവേന്ദ്രറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഏറെക്കാലമായി കുടുംബത്തെ ശല്യം ചെയ്തയാളെയാണ് കൊലപ്പെടുത്തിയതെന്നാണ് ദേവേന്ദ്രര്‍ പൊലീസിനോട് വിശദമാക്കുന്നത്. മുന്ന വര്‍ഷങ്ങളായി തന്റെ പിതാവിനെ അടക്കം ശല്യം ചെയ്തിരുന്നതായും ഇയാളുടെ ശല്യം മൂലമാണ്ഡല്‍ഹിയിലേക്ക് സ്ഥലം മാറിയെത്തിയതെന്നുമാണ് അറസ്റ്റിലായ ദേവേന്ദ്രറിന്റെ മൊഴി.

Top