CMDRF

ബിരുദ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി

2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള അലോട്ട്‌മെന്റ് വിവരപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ബിരുദ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി
ബിരുദ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി

ന്യൂഡല്‍ഹി: ബിരുദ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള അലോട്ട്‌മെന്റ് വിവരപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) യു.ജി 2024-ലൂടെ അഡ്മിഷന് അപേക്ഷിച്ചവര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കാം.

2024-ലേക്കുള്ള അലോട്ട്‌മെന്റ് വിവരങ്ങള്‍ സിയുഇടി യുജി 2024 അപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റത്തില്‍ (സിഎസ്എഎസ്) പരിശോധിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യു.ഡി അഡ്മിഷന്‍ 2024-25 ന് കീഴിലുള്ള ‘റൗണ്ട് 3 സിഎസ്എഎസ് റിസള്‍ട്ട്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
സിയുഇടി അപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക.
സ്‌ക്രീനില്‍ സീറ്റ് അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ കാണാം.

Top