CMDRF

ഡൽഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി എങ്കിലും വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.

ഡൽഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു
ഡൽഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷവും അനിയന്ത്രിതവും ആയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ.​ ഇന്ന് രാവിലെ 8 മണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2 നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

Also Read: ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി

നിലവിൽ ഡൽഹിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി എങ്കിലും വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.

Top