ന്യൂഡൽഹി: നിലവിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം എ.ക്യു.ഐ 978 എന്ന അപകടകരമായ അവസ്ഥയിലെത്തി. ഇതോടെ ഡൽഹിയിലെ വായു ശ്വസിക്കുന്നത് ഒരാൾ ഒരു ദിവസം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒക്ടോബർ മുതൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയിലാവുകയും ഓരോ ദിവസം കഴിയുംതോറും വളരെ മോശമാവുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.
ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് ഭയാനകമായ രീതിയിൽ വർധിച്ചിട്ടും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് 4 നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സുപ്രീം കോടതി എഎപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു.