രുചിയേറും റവ ലഡ്ഡു

എന്തൊക്കെ സ്വീറ്റ്‌സ് തയ്യാറാക്കണമെന്ന ആലോചനയിലായിരിക്കുമല്ലേ എല്ലാവരും.

രുചിയേറും റവ ലഡ്ഡു
രുചിയേറും റവ ലഡ്ഡു

ദീപാവലിയൊക്കെ വരുവല്ലേ. എന്തൊക്കെ സ്വീറ്റ്‌സ് തയ്യാറാക്കണമെന്ന ആലോചനയിലായിരിക്കുമല്ലേ എല്ലാവരും. അടിപൊളി രുചിയിൽ റവ ലഡ്ഡു തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

റവ 200gm
പഞ്ചസാര പൊടിച്ചത് 150gm
നെയ്യ് 2 ടേബിൾ സ്പൂൺ
ഏലയ്ക്ക 2 എണ്ണം
പാൽ 100 മില്ലി ലിറ്റർ
അണ്ടിപ്പരിപ്പ് 10 എണ്ണം
ഉണക്ക മുന്തിരി 20 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ട് വറുത്തെടുക്കുക. ശേഷം അതേ നെയ്യിൽ റവ ഇട്ട് നല്ലപോലെ വറക്കുക. പിന്നീട് പഞ്ചസാര പൊടിച്ചതും ഏലക്കായും ചേർത്ത് നന്നായി മിക്സ് ചെയ്ത് പാലും കൂടെ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം തീ അണച്ച് റവ മിക്സിലേക്ക് വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ട് നല്ല ഉരുളകളാക്കി എടുക്കുക. രുചിയേറും റവ ലഡ്ഡു തയ്യാർ.

Top