CMDRF

കേരളം സന്ദർശിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മിഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന നിര്‍ദേശം കേരളം പാലിച്ചില്ലെന്ന് ഡെലീന കോങ്ഡപ്

കേരളം സന്ദർശിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മിഷന്‍
കേരളം സന്ദർശിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന നിര്‍ദേശം കേരളം പാലിച്ചില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന കോങ്ഡപ്. ഇതേ തുടര്‍ന്ന് കമ്മിഷന്‍ അംഗങ്ങള്‍ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിച്ച് വരുന്നതായി ഡെലീന കോങ്ഡപ് പ്രമുഖ ചാനലിനോട് പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പോലും നല്‍കിയില്ല എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ ആരോപണം.

ALSO READ: ഇന്ത്യയും അമേരിക്കയും തമ്മില്‍ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഡ്രോണ്‍ കരാര്‍!

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണ്. അതിനാലാണ് കേരളം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്നും ഡെലീന കോങ്ഡപ് അറിയിച്ചു. രണ്ടോ മൂന്നോ അംഗങ്ങളുടെ സംഘമാണ് കേരളം സന്ദര്‍ശിക്കുക. എപ്പോള്‍ സന്ദര്‍ശിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല.

ഹേമ കമ്മിറ്റിക്ക് പരാതി നല്‍കിയവരില്‍നിന്ന് ദേശീയ വനിതാ കമ്മിഷന്‍ മൊഴിയെടുക്കുന്നതായിരിക്കും. കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാത്തവര്‍ക്കും കമ്മിഷന് പരാതി നല്‍കാമെന്നും കമ്മിഷന്‍ അറിയിച്ചു. ബി.ജെ.പി. നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആര്‍. ശിവശങ്കര്‍ എന്നിവര്‍ ദേശീയ വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാകമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Top