CMDRF

തമിഴ്‌നാട്ടില്‍ സൗജന്യ നിലക്കടല നല്‍കണമെന്ന് ആവശ്യം; കച്ചവടക്കാരനോട് തട്ടിക്കയറി പൊലീസുകാരന്‍

തമിഴ്‌നാട്ടില്‍ സൗജന്യ നിലക്കടല നല്‍കണമെന്ന് ആവശ്യം; കച്ചവടക്കാരനോട് തട്ടിക്കയറി പൊലീസുകാരന്‍
തമിഴ്‌നാട്ടില്‍ സൗജന്യ നിലക്കടല നല്‍കണമെന്ന് ആവശ്യം; കച്ചവടക്കാരനോട് തട്ടിക്കയറി പൊലീസുകാരന്‍

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ സൗജന്യമായി നിലക്കടല നല്‍കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ ആയ ആര്‍.രാധാകൃഷ്ണനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നല്‍കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുന്ന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ആണ് കമ്മീഷണറുടെ നടപടി. ട്രിച്ചി പൊലീസ് സ്റ്റേഷനിലായിരുന്നു രാധാകൃഷ്ണന്‍ നിയമിതനായിരുന്നത്. ജൂലൈ 1നാണ് സംഭവം നടന്നത്. നിലക്കടല സൗജന്യമായി ആവശ്യപ്പെട്ട് കടക്കാരനോട് രാധാകൃഷ്ണന്‍ തര്‍ക്കിക്കുന്ന വീഡിയോ വൈറലായിരുന്നു.

താന്‍ രണ്ട് വര്‍ഷമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിലുണ്ടെന്നും കടല നല്‍കാന്‍ താമസമെന്താണെന്നും ഇങ്ങനെ ആയാല്‍ കടക്കാരനെ കച്ചവടം നടത്താനാകില്ലെന്നും പൊലീസുകാരന്‍ വിരട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രാജന്‍ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരന്‍ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. സംഭവ ദിവസം രാജന്റെ മകന്‍ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നല്‍കിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരന്‍ ക്ഷുഭിതനായത്. ഇതിന് പിന്നാലെ രാജന്‍ ട്രിച്ചി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Top