ആവശ്യങ്ങള്‍ അംഗീകരിച്ചു, പെരിയാറിലെ മത്സ്യക്കുരുതിയില്‍ പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കര്‍ഷകര്‍

ആവശ്യങ്ങള്‍ അംഗീകരിച്ചു, പെരിയാറിലെ മത്സ്യക്കുരുതിയില്‍ പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കര്‍ഷകര്‍
ആവശ്യങ്ങള്‍ അംഗീകരിച്ചു, പെരിയാറിലെ മത്സ്യക്കുരുതിയില്‍ പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കര്‍ഷകര്‍

പെരിയാറിലെ മത്സ്യക്കുരുതിയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കര്‍ഷകര്‍. മത്സ്യക്കര്‍ഷകരുടെ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

നഷ്ട പരിഹാരത്തിന് ഇടപെടല്‍ നടത്താമെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. അഞ്ച് ദിവസത്തിനുള്ളില്‍ ആവശ്യങ്ങളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ ശക്തമായിട്ടുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മത്സ്യക്കര്‍ഷകര്‍ വ്യക്തമാക്കി.

ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസില്‍ ചത്ത മീനുകളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം. കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകളെ നിറച്ച് അവയെ ഓഫീസിനുള്ളിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മത്സ്യകര്‍ഷകരും കോണ്‍ഗ്രസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കം പ്രതിഷേധത്തിനെത്തിയിരുന്നു.

Top