തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു
തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഡെങ്കിപ്പനി ഭീതിയില്‍ ഇടുക്കി ശാന്തന്‍പാറ പഞ്ചായത്ത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 20ലധികം പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ശാന്തന്‍പാറ പഞ്ചായത്തും, ആരോഗ്യം വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്ത് ഇന്ന് പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും.

‘കിണറുകള്‍, കുടിവെള്ള സ്ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും.’ മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. കേരളത്തില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോ?ഗങ്ങള്‍ പകരുന്ന സാഹചര്യത്തില്‍ ആവശ്യമായ ബോധവത്കരണവും ശുചീകരണ പരിപാടികളും നടത്തുമെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

Top