CMDRF

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കന്നുകാലികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഡെന്‍മാര്‍ക്ക്

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ നിയന്ത്രിക്കാനുള്ള ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്റെ പുതിയശ്രമം എത്തി നില്‍ക്കുന്നത് കന്നുകാലികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതില്‍. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന മീഥൈന്‍ നിയന്ത്രണമാണ് അവരുടെ ലക്ഷ്യങ്ങളിലൊന്ന്.

പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ വലിയതോതില്‍ മിഥൈന്‍ പുറത്തുവിടുന്നുണ്ട്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, മീഥൈന്‍ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, 2030 മുതല്‍ കാര്‍ബണ്‍ നികുതിയുടെ പരിധിയില്‍ ഇത്തരം വളര്‍ത്തുമൃഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

ന്യൂസിലന്‍ഡ് നേരത്തേ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കാര്‍ഷിക മേഖലയെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍, യൂറോപ്പില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായിട്ടും ഡെന്മാര്‍ക്ക് വിട്ടുവീഴ്ചക്ക് തയാറല്ല.

Top