CMDRF

സംസ്ഥാനത്ത് ആദ്യമായി ഫീറ്റൽ മെഡിസിൻ വിഭാഗം ഒരുങ്ങുന്നു

സ്വകാര്യ മേഖലയിൽ വളരെയധികം ചിലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്

സംസ്ഥാനത്ത് ആദ്യമായി ഫീറ്റൽ മെഡിസിൻ വിഭാഗം ഒരുങ്ങുന്നു
സംസ്ഥാനത്ത് ആദ്യമായി ഫീറ്റൽ മെഡിസിൻ വിഭാഗം ഒരുങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. സംസ്ഥാനത്ത് ഈ വിഭാഗം തുറക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

ഈ നൂതന ചികിത്സയിലൂടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു.

എസ്.എ.ടി. ആശുപത്രിയുടേയും സി.ഡി.സിയുടേയും സംയുക്ത സംരംഭമായാണ് ഫീറ്റൽ മെഡിസിൻ വിഭാഗം പ്രവർത്തിക്കുക. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.സ്വകാര്യ മേഖലയിൽ വളരെയധികം ചിലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്.

Top