ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നല്‍കുന്നത്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ്‌വെയർ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു. ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം. https://www.youtube.com/@mvdkerala7379.
മോട്ടോര്‍വാഹന ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. വെള്ളിയാഴ്ചകളില്‍ സംപ്രേഷണം ചെയ്യും. ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.