CMDRF

പരിതാപകരം; മാലിന്യ പ്രശ്നത്തിൽ തലസ്ഥാനത്തിനും,കൊച്ചിക്കും വിമർശനവുമായി ഹൈക്കോടതി

പരിതാപകരം; മാലിന്യ പ്രശ്നത്തിൽ തലസ്ഥാനത്തിനും,കൊച്ചിക്കും വിമർശനവുമായി ഹൈക്കോടതി
പരിതാപകരം; മാലിന്യ പ്രശ്നത്തിൽ തലസ്ഥാനത്തിനും,കൊച്ചിക്കും വിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിൽ വിമർശിച്ച് ഹൈക്കോടതി. മാലിന്യ വിഷയം പരിതാപകാരമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കൊച്ചിയിൽ അല്ല തിരുവനന്തപുരത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. റെയിൽവേ പരിസരത്തെ മാലിന്യം നീക്കം ചെയ്യണമെന്നും ,അതേസമയം തിരുവനന്തപുരം കോർപറേഷനോ ഇറിഗേഷനോ പ്രവേശനം അനുവദിക്കുന്നില്ലായെന്നും സർക്കാർ അറിയിച്ചു. ആമയിഴഞ്ചാൻ തോട് ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചുവെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മാലിന്യ നീക്കം ചെയ്യുന്ന കാര്യത്തിൽ കൊച്ചി കോർപറേഷനെയും കോടതി വിമർശിച്ചിട്ടുണ്ട്.

എല്ലായിടങ്ങളിലും മാലിന്യ കൂമ്പാരമാണെന്നും എന്ത് കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ല എന്നും ചോദിച്ചു.ആമയിഴഞ്ചാൻ തോടുമായി ബന്ധപ്പെട്ട് എന്ത് തുടർ നടപടികളാണ് എടുത്തിരിക്കുന്നത് എന്നും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. റോഡ്കളിലെ പല ഭാഗങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ് എന്നും ദിവസേനയുള്ള മാലിന്യ നീക്കം കൊച്ചി കോർപറേഷനിൽ നടക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. മാലിന്യ നീക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗ നിർദ്ദേശം നൽകണമെന്നും കോടതി. കൂടാതെ 35 ക്യാമെറകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.കർമ്മ പദ്ധതി ആവിഷ്കരിച്ചുകൊണ്ട് മാലിന്യ നിർമാർജന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കി.

Top