കുട്ടികളിലുൾപ്പടെ ഇപ്പോൾ സ്വാഭാവികമാണ് വിഷാദരോഗം എന്ന അവസ്ഥ. മനുഷ്യന്‍റെ വികാരങ്ങളെ, വിചാരങ്ങളെ, ദിനചര്യകളെ താളം തെറ്റിക്കുന്ന മനസ്സിന്‍റെ ഒരു അവസ്ഥയാണ് വിഷാദരോഗം. പ്രകൃതിദുരന്തങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ വേർപാട്, ഒറ്റപ്പെടൽ, തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കിത്തിര്‍ക്കാം. ലോകാരോഗ്യസംഘടനയുടെ 2020 ജനുവരിയിലെ കണക്കുപ്രകാരം 264 ദശലക്ഷത്തോളം ആള്‍ക്കാര്‍ ലോകത്തെമ്പാടും വിഷാദരോഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
വിഷാദരോഗികളില്‍ പിന്നീട് അല്‍ഷ്യമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവില്‍ വിഷാദവും അൽഷിമേഴ്‌സ് രോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെങ്കിലും വിഷാദ രോഗം വികാരങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനപ്പുറം തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം വരുത്തുന്നു.
Also Read: രാത്രി ഉറക്കം കിട്ടുന്നില്ലേ ? എങ്കിലീ പാനീയങ്ങളാവാം
ദീർഘകാലം വിട്ടുമാറാത്ത വിഷാദം ഓർമ ശക്തി, പഠനം എന്നിവയെ കേന്ദ്രീകരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പൽ മേഖല ചുരുങ്ങാൻ കാരണമാകും. ഇത് വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിഷാദ കാലയളവിൽ ശരീരം പുറപ്പെടുവിക്കുന്ന സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ ഓക്സിഡേറ്റീവ് നാശത്തിലേക്കും ശരീര വീക്കത്തിലേക്കും നയിക്കുന്നു. ആത്മഹത്യയിലേക്ക് മനുഷ്യനെ തള്ളി വിടാന്‍ വളരെയധികം സാധ്യത ഉള്ള ഒന്നാണ് വിഷാദരോഗം. വിഷാദരോഗലക്ഷണമുള്ളവരില്‍ തന്നെ അറുപതുശതമാനത്തോളം പേര്‍ തെറ്റായ ധാരണകള്‍ നിമിത്തം വൈദ്യസഹായം തേടുന്നില്ലെന്നും പകണക്കുകള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗികളില്‍ പതിനഞ്ച് ശതമാനം ആത്മഹത്യ ചെയ്യുന്നു എന്നുള്ളത് സങ്കടകരമായ ഒരു വസ്തുതയാണ്.
Also Read: മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ പരീക്ഷിക്കാം പാൽ കൊണ്ടുള്ള ഫേസ് പാക്കുകൾ
അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതിന് മാനസിക ക്ഷേമം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദരോഗത്തിനുള്ള പ്രോപ്റ്റ് തെറാപ്പി തലച്ചോറിലെ ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുകയും വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മോശം മാനസികാരോഗ്യം ഇതിനകം രോഗനിർണയം നടത്തിയവരിൽ വൈജ്ഞാനിക തകർച്ചയെ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്കിടയിൽ പൊതുവായി കാണപ്പെടുന്ന മാനസിക പിരിമുറുക്കവും ഒറ്റപ്പെടല്‍, ഓര്‍മക്കുറവ് പ്രശ്നങ്ങൾ വർധിപ്പിക്കുകയും രോഗലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു
Also Read: അറിയാം തൊണ്ടയിലെ പ്രശ്നങ്ങളെ.. നൽകാം വേണ്ടത്ര കരുതൽ
വിഷാദരോഗത്തെപ്പറ്റി സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അജ്ഞത, ഒരു മനോരോഗവിദഗ്ധന്‍റെ അടുത്ത് ചികിത്സ തേടാനുള്ള വിമുഖത, മനോരോഗവിഭാഗത്തോടും ഡോക്ടറോടും രോഗിയോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്, മനോരോഗവിദഗ്ധരുടെ കുറവ് തുടങ്ങിയവയാണ് വിഷാദരോഗ ചികിത്സ നേരിടുന്ന മുഖ്യ വെല്ലുവിളികൾ. കൃത്യമായ രോഗ നിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാം. പലപ്പോഴും ഒരു ജീവന്‍ പൊലിയുന്നത് ക്യത്യസമയത്ത് രോഗിയോ ഉറ്റവരോ സമൂഹമോ വിഷാദരോഗത്തെ അറിയാതെ പോകുന്നതുകൊണ്ടും ചികിത്സയ്ക്കു താല്‍പര്യം കാട്ടാത്തതുകൊണ്ടുമാണ്.