കോട്ടയം: പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാറിനെയാണ് വിജിലൻസ് പിടിയികൂടിയത്. 60,000 രൂപയാണ് തഹസിൽദാർ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടെയാണ് തഹസിൽദാർ പിടിയിലാകുന്നത്.