എക്‌സ്ട്രാ ടൈമില്‍ എംബാപ്പെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് താരം പറഞ്ഞിട്ടെന്ന് ദെഷാംപ്‌സ്

എക്‌സ്ട്രാ ടൈമില്‍ എംബാപ്പെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് താരം പറഞ്ഞിട്ടെന്ന് ദെഷാംപ്‌സ്
എക്‌സ്ട്രാ ടൈമില്‍ എംബാപ്പെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് താരം പറഞ്ഞിട്ടെന്ന് ദെഷാംപ്‌സ്

പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ എക്‌സ്ട്രാ ടൈമിനിടെ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. ക്ഷീണിതനായതിനാലാണ് എംബാപ്പെ ഇത്തരത്തില്‍ മത്സരത്തില്‍ നിന്ന് തന്നെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും ദെഷാംപ്‌സ് വെളിപ്പെടുത്തി.

യുറോയില്‍ ഫ്രാന്‍സിന് വേണ്ടി അത്ര നല്ല പ്രകടനമല്ല എംബാപ്പെ കാഴ്ചവെക്കുന്നത്. പോളണ്ടിനെതിരെ പെനാല്‍റ്റി നേടിയതൊഴിച്ചാല്‍ ഗോളുകള്‍ നേടാനോ കാര്യമായി അവസരങ്ങളുണ്ടാക്കാനോ എംബാപ്പക്ക് കഴിഞ്ഞിട്ടില്ല. ആദ്യകളിയില്‍ മൂക്കിന് പരുക്കേറ്റത് താരത്തിന്റെ കളിയേയും ബാധിച്ചിരുന്നു.

വെള്ളിയാഴ്ച പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായി കിക്കെടുക്കാന്‍ എംബാപ്പയുണ്ടായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഫ്രഞ്ച് കോച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എംബാപ്പെ എപ്പോഴും തന്നോടും ടീമിനോടും സത്യസന്ധനാണെന്ന് ദെഷാംസ് പറഞ്ഞു. ക്ഷീണം തോന്നുമ്പോഴും ഫോം കണ്ടെത്താന്‍ വിഷമിക്കുമ്പോഴുമെല്ലാം ഈ സത്യസന്ധത എംബാപ്പ പുലര്‍ത്താറുണ്ട്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ സമയത്ത് ക്ഷീണം തോന്നിയപ്പോള്‍ അക്കാര്യം എംബാപ്പെ പറയുകയും കളിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സഹടീമംഗങ്ങള്‍ മനോഹരമായി തന്നെ എംബാപ്പെക്ക് വേണ്ടി മത്സരം പൂര്‍ത്തിയാക്കിയെന്ന് ദെഷാംസ് കൂട്ടിച്ചേര്‍ത്തു.

Top