CMDRF

സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപ; ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി

സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപ; ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി
സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപ; ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി

കൊച്ചി: കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപയിലെത്തിയെന്നാണ് ആരോപണം. സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നിരുന്നു. എന്നാല്‍, പിന്നീട് കറന്റ് ബില്‍ വര്‍ധിച്ചുവരികയായിരുന്നെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

വീട്ടില്‍ സോളാര്‍ വെക്കുമ്പോള്‍ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വര്‍ഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ 20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill 10,030.!?!?!

അതായത് solar വെക്കുന്നതിനു മുന്‍പത്തെക്കാള്‍ കൂടുതല്‍! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തൊക്കെയോ മെഷീന്‍ വെച്ച് എന്തൊക്കെയോ കണക്കുകള്‍. മുന്‍പൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ technical പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാര്‍ജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവര്‍ തരുന്ന വിലയുടെ പകുതിയില്‍ താഴെ!

എന്റെ 5 KW സോളാര്‍ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവര്‍ കണക്കാക്കൂ.. അവര്‍ക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

അനധികൃത പവര്‍ കട്ട് സമയത്തും, ലൈന്‍ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂര്‍ കറന്റ് ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവര്‍ക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ!

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ പറയണേ?

Top